liitlekites
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കായി രാമമംഗലം ഹൈസ്കൂളിൽ നടന്ന ഏകദിന പരിശീലന ക്യാമ്പ്

പിറവം: ഹെെസ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.ടി സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പരിശീലിപ്പിക്കാനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയായ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കായി രാമമംഗലം ഹൈസ്കൂളിൽ ഏകദിന പരിശീലന ക്യാമ്പ് നടന്നു എച്ച്.എം.ടി മുൻ ജനറൽ മാനേജർ മധു കണിശാമറ്റം ഉദ്ഘാടനം ചെയ്തു. 'മൊബൈൽ ആപ്പ് നിർമ്മാണം' എന്ന വിഷയത്തിൽ കൈറ്റ് പരിശീലകൻ സജിൽ വിൻസന്റ് ക്ലാസ് എടുത്തു ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു അദ്ധ്യാപകരായ ഗിരിജ വി എൻ വിദ്യ ഇ വി , രമ്യ എം എസ് എന്നിവർ സംസാരിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കായി രാമമംഗലം ഹൈസ്കൂളിൽ നടന്ന ഏകദിന പരിശീലന ക്യാമ്പിൽ സജിൽ വിൻസെന്റ് ക്ലാസെടുക്കുന്നു