കൊച്ചി: സർക്കാർ ജീവനക്കാരാകെ കുഴപ്പക്കാരാണെന്ന മട്ടിൽ ശമ്പളകമ്മീഷൻ ചോദ്യാവലിയോടൊപ്പം അഭിപ്രായ പ്രകടനം നടത്തുന്നത് ദുരുദ്ദേശപരമാണെന്ന് യൂണിവേഴ്സിറ്റി എംപ്ളോയീസ് യൂണിയൻ. ഫിഷറീസ് സർവ്വകലാശാല ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ ഫെഡറേഷൻ സെക്രട്ടറി ക്ളീറ്റസ് പെരുമ്പിള്ളി, ജോസ്, സൂര്യ, മണിയമ്മ, സീമ, കെ.എൽ അജിത്കുമാർ, വി.എസ് കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.