dds-kg-school-
കരിമ്പാടം ഡി.ഡി. സഭ കെ.ജി സ്ക്കൂൾ വാർഷികം ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.അനൂപ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കരിമ്പാടം ഡി.ഡി. സഭ കെ.ജി.സ്കൂൾ വാർഷികം ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്തു. ഡി.ഡി സഭ പ്രസിഡന്റ് അഡ്വ. കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കവി സ്നേഹ ചന്ദ്രൻ ഏഴിക്കര, ഡി.ഡി. സഭ സെക്രട്ടറി സി.കെ. ബോസ്, ഡി.ഡി സഭാ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബി. മിഞ്ചൂ, പഞ്ചായത്ത് മെമ്പർ ടി.വി. ജയ് ഹിന്ദ്, കെ.ജി.സ്കൂൾ പ്രിൻസിപ്പൽ ജാൻസി ജോസ്, ബിനോഷ നിഖിൽ, പി.ടി.എ.പ്രസിഡന്റ് വി.എസ്. സുബിൻ എന്നിവർ സംസാരിച്ചു.