പറവൂർ : നഗരത്തിലെ തെരുവു കച്ചവടക്കാർക്കായി നിർമ്മിച്ച മുസിരിസ് ബസാർ തുറന്നു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. രമേഷ് ഡി. കുറുപ്പ്, ജലജ രവീന്ദ്രൻ, ടി.വി. നിഥിൻ, പ്രദീപ് തോപ്പിൽ, കെ.എ. വിദ്യാനന്ദൻ, പ്രഭാവതി, വത്സല പ്രസന്നകുമാർ, എസ്. ശ്രീകുമാരി, ബീന നാരായണൺ തുടങ്ങിയവർ സംസാരിച്ചു.
തെരുവു കച്ചവടക്കാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കാനുമായി ദേശീയ നഗരഉപജീവനമിഷന്റെ സഹായത്തോടെ പറവൂർ നഗരസഭയിൽ കുടുംബശ്രീ സംസ്ഥാനമിഷന്റെ സഹകരണത്തോടെയാണ് ബസാർ നിർമ്മിച്ചത്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ തെരുവുകച്ചവട കേന്ദ്രമാണിത്. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് പുറകുവശത്ത് 36.50 ലക്ഷം രൂപയുടെ ചെലവിൽ ആദ്യഘട്ട പദ്ധതിയിൽ 24 കച്ചവടക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്.