പറവൂർ : അടിക്കടിയുണ്ടാകുന്ന പാചകവാതകവില വർദ്ധവിനെതിരെ കേരള മഹിളാസംഘം പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പള്ളിത്താഴം എൻ. ശിവൻപിള്ള സ്മാരക മന്ദിരത്തിൽ നിന്നാരംഭിച്ച മാർച്ചിൽ വീട്ടമ്മമാർ പങ്കെടുത്തു. തുടർന്ന് നമ്പൂരിയച്ചൻആൽ പരിസരത്ത് നടന്ന യോഗം കേരള മഹിളാസംഘം ദേശീയ വൈസ് പ്രസിഡന്റ് കമലസദാനന്ദൻ ഉദ്ഘാടനം ചെയ്തു. ലതിക പി. രാജു അദ്ധ്യക്ഷത വഹിച്ചു. എസ്. ശ്രീകുമാരി, രമാ ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.