sndp
എസ്.എൻ.ഡി.പി യോഗം കപ്രശേരി ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ നിർവഹിക്കുന്നു.

ആലുവ: സാമൂഹ്യ പുരോഗതിക്കായി ശ്രീനാരായണീയർ ഒത്തൊരുമിച്ച് ഒരേ മനസോടെ പ്രവർത്തിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ പറഞ്ഞു. മറ്റ് സമുദായങ്ങൾക്കൊപ്പം വളരുകയല്ല, അതിനേക്കൾ മുന്നിലെത്തുകയായിരിക്കണം ലക്ഷ്യം. എസ്.എൻ.ഡി.പി യോഗം കപ്രശേരി ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ പി.പി. സനകൻ, മേഖലാ കൺവീനർ കെ. കുമാരൻ, ശാഖാ പ്രസിഡന്റ് പി.എൻ. ദേവരാജൻ, സെക്രട്ടറി കെ.ആർ. സോമൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, കെ.പി. ബാബു, രാജി സോമൻ, രാജി ശിവദാസ്, ഐഷ രവി, ഷാനി പ്രദീപ്, കെ.എച്ച്. ബിനീഷ്, അഞ്ജന ഓമനക്കുട്ടൻ, ആകാശ് സോമൻ എന്നിവർ സംസാരിച്ചു.