കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് തൃശൂർ കേന്ദ്രത്തിന്റെ വൈസ് ചെയർമാൻ പി. ചിത്രൻ നമ്പൂതിരിപ്പാടിനെ അനുമോദിച്ചു.
ചടങ്ങിൽ ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷനായി. വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി, സെക്രട്ടറിയും ട്രഷററുമായ കെ. ശങ്കരനാരായണൻ, കൊച്ചി കേന്ദ്രം വൈസ് ചെയർമാൻ പി.ജി. ഗോപിനാഥൻ, എഡ്യൂക്കേഷണൽ ഓഫീസർ സുനിത എസ്, ഡോ.ഹേമലത, കേന്ദ്രം ചെയർമാൻ പട്ടാഭിരാമൻ എന്നിവർ പ്രസംഗിച്ചു.