കോലഞ്ചേരി: പാചകവാതക വിലവർദ്ധനവിനെതിരെയും ,കേന്ദ്ര ജന വിരുദ്ധ ബജ​റ്റിനെതിരെയും,എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി നാളെ കോലഞ്ചേരി ബി.എസ്.എൻ.എൽ ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് നടക്കും. രാവിലെ10 ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ മണിശങ്കർ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി സി.കെ വർഗീസ്, സി.ബി ദേവദർശനൻ തുടങ്ങിയവർ സംസാരിക്കും. ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ നിന്നും മാർച്ച് ആരംഭിക്കും.