പറവൂർ : കേരള വണികവൈശ്യസംഘം പറവൂർ പെരുമ്പടന്ന ശാഖ പേമാരിയമ്മൻ കോവിൽ അമ്മൻകൊട മഹോത്സവത്തിന്റെ ധനശേഖരണ കൂപ്പൺ അഖില ഭാരതീയ അയ്യപ്പാ സേവാസംഘം പറവൂർ താലൂക്ക് പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണന് ആഘോഷ കമ്മിറ്റി ചെയർമാൻ പി.വി. ഗിരീഷ് കുമാർ നൽകി ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് പി.എൻ. ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണിക്കൃഷ്ണ പണിക്കർ, കൺവീനർ കെ.എൻ. രവിചെട്ട്യാർ,ർ ത്രിവിക്രമൻ ചെട്ട്യാർ, കെ.ആർ|. വിനോദ് തുടങ്ങിയവർ സംസാരിച്ചു.