ആലുവ: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ജനജാഗ്രത സമിതി കടുങ്ങല്ലൂരിൽ സംഘടിപ്പിച്ച സ്വാഭിമാന സമ്മേളനം യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. സമിതി പഞ്ചായത്ത് കൺവീനർ എം.എം. ഉല്ലാസ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്. മേനോൻ, സി.ആർ. ബാബു, ഹവീഷ് പരമേശ്വരൻ, രൂപേഷ്‌കുമാർ, സജീവ് പൂങ്കുടി, ബേബി സരോജം, ബി. ബാബു, ജിനേഷ്‌കുമാർ, കെ.ആർ. രാമചന്ദ്രൻ, കെ. സദാശിവൻ, സി.ആർ. രാജേഷ്, ഹരിശങ്കർ എന്നിവർ സംസാരിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂരിൽ നിന്നാരംഭിച്ച റാലി മുപ്പത്തടം കവലയിൽ സമാപിച്ചു. നൂറുകണക്കിന് പേർ റാലിയിൽ പങ്കെടുത്തു.