തൃക്കാക്കര: കേരള ക്ഷേത്ര സംരക്ഷണ സമതി തൃക്കാക്കര ഭഗവതി അമ്പലത്തിലെ സഭാഗൃഹത്തിന്റെ ഉദ്ഘാടനം കേരള റീജണൽ ടാറ്റാ സ്റ്റീൽ മെയിൻ കൊമഴ്‌സ്യൽ ഓഫീസർ സുരേഷ് ചന്ദ്രശേഖരൻ നിർവഹിച്ചു. സഭാഗൃഹത്തിന്റെ നാമകരണം ബെന്നി ബഹനാൻ എം.പി നടത്തി. കേരള ക്ഷേത്ര സംരക്ഷണ സമതി സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. കൃഷ്ണവർമ്മരാജ അദ്ധ്യക്ഷനായിരുന്നു. മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ പി.വി. നളിനാക്ഷൻ നായർ, പ്രൊഫ. ഡോ. എ. കൃഷ്ണമൂർത്തി, മനോജ് കുമാർ പ്രഭു, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ നിരീക്ഷണ സമിതി അംഗം ഡോ ശിവപ്രസാദ്, മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു.