നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കായി നിർമ്മിച്ച ഗാന്ധിനിലയം പകൽവീട് 26ന് രാവിലെ പത്തിന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൂന്നുനേരം ഭക്ഷണം, വ്യായാമത്തിനും യോഗയ്ക്കും സൗകര്യം, പത്ര - ദൃശ്യ മാദ്ധ്യമങ്ങൾ വായിക്കുന്നതിനും വീക്ഷിക്കുന്നതിനും സൗകര്യം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങളിൽ നിന്ന് ചെറു ഗ്രൂപ്പുകളായി വരുന്ന വിദ്യാർത്ഥികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുവാനും മുത്തശിക്കഥ കേൾക്കുവാനും സൗകര്യമുണ്ട്.