കൊച്ചി: യുവനടൻ ശങ്കർ ഇന്ദുചൂഢനും ഇന്നലെ വക്കീൽകുപ്പായമണിഞ്ഞു. രക്ഷാധികാരി ബൈജു, ഓട്ടോർഷ, മംഗലം തന്തുനാനേ, എടയ്ക്കാട് ബറ്റാലിയൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ റോളുകൾ ചെയ്ത ശങ്കർ ഇടപ്പള്ളി സ്വദേശിയാണ്. ഡെറാഡൂണിലെ യൂണിവേഴ്സിറ്റി ഒഫ് പെട്രോളിയം സ്റ്റഡീസിൽ നിന്നാണ് നിയമബിരുദം പാസായത്. ട്രാവലോഗ് റൈറ്ററുമാണ്. ബ്ളോഗുകളിലും മാഗസിനുകളിലും ഇംഗ്ളീഷിലും മലയാളത്തിലും സഞ്ചാരവിശേഷങ്ങൾ എഴുതാറുണ്ട്.
എറണാകുളത്ത് തന്നെ പ്രാക്ടീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ശങ്കർ പറഞ്ഞു. അഭിനയം ഉപേക്ഷിക്കുന്നില്ല. ഒരു ബോളിവുഡ് ചിത്രമുൾപ്പടെ പുതിയ സിനിമകളിലും വേഷങ്ങളുണ്ട്.
ഇടപ്പള്ളി ദേവൻകുളങ്ങര കൽക്കി പാലസിൽ റിട്ട. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഡോ.എൻ.സി. ഇന്ദുചൂഢന്റെയും ശ്യാമയുടെ മകനാണ് ശങ്കർ. പാർവതിയാണ് സഹോദരി.