നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അത്താണി ശാഖാ പ്രസിഡന്റായി എം.ആർ. രാമകൃഷ്ണനെയും സെക്രട്ടറിയായി പി.എൻ. വിജയനെയും തിരഞ്ഞെടുത്തു. സി.ഡി. വിജയൻ വൈസ് പ്രസിഡന്റും ഷാൻ അത്താണി യൂണിയൻ കമ്മിറ്റി അംഗവുമാണ്. കെ. ആർ. ജയചന്ദ്രൻ, സി.എ. ശിവദാസ്, ടി.ജി. രാധാകൃഷ്ണൻ, പി.കെ. സന്തോഷ്, അംബികാ ദിവ്യൻ, ടി.ജി. രാധാകൃഷ്ണൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ്‌ പി.ആർ. നിർമ്മൽകുമാർ, യുത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ, കൗൺസിലർ വിഷ്ണു പഴങ്ങനാട് എന്നിവർ സംസാരിച്ചു.