jecob
യൂത്ത് ഫ്രണ്ട് (ജേക്കബ്) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് സിലിണ്ടറിന് അന്തിമോപചാരം അർപ്പിക്കുന്നു

ആലുവ: പാചകവാതകവില ഭീമമായി വർദ്ധിപ്പിച്ചതിനെതിരെ യൂത്ത് ഫ്രണ്ട് (ജേക്കബ്) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക സിലിണ്ടറിന് അന്തിമോപചാരമർപ്പിച്ച് പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഡയസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആൽബിൻ പ്ലാക്കൽ, നിഥിൻ സിബി, ലിന്റോ നെല്ലിശേരി, സാൻജോ ജോസ്, ഫെനിൽ പോൾ, അഖിൽ കാഞ്ഞിരക്കാട്, ഫൈസൽ.എ, അനന്ദു, സുബിൻ, സുരേഷ് എന്നിവർ നേതൃത്വം നൽകി.