കൊച്ചി: സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തുന്ന വനിതാ സന്നദ്ധ സംഘടനയായ ഇ ഉന്നതിയുടെ ഗൈഡിംഗ് ലൈറ്റ് പുരസ്‌കാരം ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാറിന് സമ്മാനിച്ചു.
ടൂറിസം മേഖലയിൽ സാധാരണക്കാരായ സ്ത്രീകൾക്ക് സാമൂഹ്യ സാമ്പത്തിക ശാക്തീകരണം നേിയെടുക്കാൻ 12 വർഷക്കാലമായി നടത്തുന്നടൂറിസം പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിച്ചതെന്ന് ഇ ഉന്നതി ഭാരവാഹികൾ പറഞ്ഞു.
മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രൊഫ.എം.കെ.സാനു പുരസ്കാരം സമ്മാനിച്ചു.