malinyam
ചാലക്കൽ മോസ്‌കോ - കുന്നത്തുകര റോഡിൽ വീണ്ടും മാലിന്യം തള്ളിയിരിക്കുന്നു

ആലുവ: സൗത്ത് ചാലയ്ക്കൽ - കുന്നത്തുകര റോഡിൽ പകലമറ്റം എസ്റ്റേറ്റിന് സമീപം വീണ്ടും മാലിന്യം തള്ളുന്നു. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന ഇവിടെ മൂന്നുമാസം മുമ്പ് നാട്ടുകാർ ജെ.സി.ബി ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കിയതാണ്. ഇവിടെയാണ് വീണ്ടും മാലിന്യനിക്ഷേപ കേന്ദ്രമായത്.

മാറമ്പിള്ളി എം.ഇ.എസ് കോളേജ്, നസ്രത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂൾ, നോർത്ത് വാഴക്കുളം ഗവ. യു പി സ്‌കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിന്റെ സമീപത്തായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളടക്കം നിരവധി പേർ സഞ്ചരിക്കുന്ന വഴിയിലാണ് മാലിന്യം തള്ളുന്നത്. അറവുമാലിന്യങ്ങളും, വിവാഹസദ്യ ഉൾപ്പടെയുള്ളവയുടെ അവശിഷ്ടങ്ങളും, പ്ലാസ്റ്റിക്കും ഉൾപ്പടെയുള്ളവ ഇവിടെ തള്ളിയിട്ടുണ്ട്.

ഗ്രാമീണ റോഡായതിനാൽ വാഹനങ്ങളുടെ തിരക്കില്ലാത്തതിനാൽ നിരവധി ആളുകളാണ് പ്രഭാവത സവാരിക്കായി ഇതിലൂടെ സഞ്ചരിക്കുന്നത് അവർക്കും മാലിന്യ നിക്ഷേപം ബുദ്ധിമുട്ടുണ്ടാക്കുന്നു. മാലിന്യ നിക്ഷേപം കൊണ്ട് പൊറുതിമുട്ടിയതോടെയാണ് യുവാക്കൾ മാലിന്യം നീക്കാൻ രംഗത്തിറങ്ങിയത്.