അങ്കമാലി: സി.പി.എം എറണാകുളം ജില്ലാപഠന ക്യാമ്പ് ഇന്ന് രാവിലെ ഒമ്പത് മുതൽ തുറവൂരിലെ അങ്കമാലി കൺവെൻഷൻ സെന്ററിൽ നടക്കും. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പിൽ 200 പേർപങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ചെയർമാൻ എം.പി.പത്രോസും, കൺവീനർ കെ.കെ.ഷിബുവും അറിയിച്ചു.