കോലഞ്ചേരി: പുറ്റുമാനൂർ പന്നിക്കോട്ട് ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം തുടങ്ങി. 21 ന് സമാപിക്കും.തന്ത്റി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.ഇന്ന് രാവിലെ 7ന് മഹാരുദ്റാഭിഷേകം, 8ന് ശിവപുരാണ പാരായണം, വൈകീട്ട് 7ന് നൃത്തസന്ധ്യ, കരോക്കേ ഗാനമേള, .പ്രസാദ ഊട്ട്. നാളെ വൈകീട്ട് 6.45ന് വിളക്കിനെഴുന്നള്ളിപ്പ്, 7ന് നൃത്തസന്ധ്യ, രാത്രി 8ന് കഥാപ്രസംഗം, പ്രസാദ ഊട്ട്. ബുധനാഴ്ച രാവിലെ 5ന് ഉത്സവബലി, വൈകീട്ട് 6.30ന് ചെറിയവിളക്ക്, 7ന് സംഗീതസന്ധ്യ, 8ന് തിരുവനന്തപുരം അക്ഷയശ്രീയുടെ നൃത്തനാടകം മഹാരുദ്റൻ, പ്രസാദ ഊട്ട്. വ്യാഴാഴ്ച രാവിലെ 5ന് ശീവേലി, വൈകീട്ട് 6.30 ന് താലപ്പൊലി, രാത്രി 10ന് വലിയവിളക്ക്, പ്രസാദ ഊട്ട്. വെള്ളിയാഴ്ച രാവിലെ 6ന് ആറാട്ടുബലി, 25 കലശാഭിഷേകം, 9ന് സംഗീതോത്സവം, 10.30ന് പ്രഭാഷണം, 11ന് ആറാട്ടുസദ്യ, വൈകീട്ട് 7.15ന് നാമ സങ്കീർത്തനം, 12ന് ശിവരാത്രി പൂജ എന്നിവ നടക്കും.