ആലുവ: എൻ.എ.ഡി ശിവഗിരി സചേതന ലൈബ്രറി ബാലവേദി കുട്ടികൾ കൃതി പുസ്തകോത്സവം സന്ദർശിച്ചു. ലൈബ്രറി പ്രസിഡന്റ് എം.കെ. റഷീദ് യാത്ര ഫ്ളാഗ് ഒഫ് ചെയ്തു. എല്ലാ കുട്ടികളും 250 രൂപയുടെ സൗജന്യകൂപ്പൺ ഉപയോഗിച്ച് ബാലസാഹിത്യ കൃതികൾ വാങ്ങി. എം.കെ. റഷീദ്, എം.പി. റഷീദ്, സുരാജ്കുമാർ, ദാസൻ, അജിത, ലിൻഷ സി ബേബി എന്നിവർ നേതൃത്വം നൽകി.