കോലഞ്ചേരി: വടയമ്പാടി കൊട്ടാരം ക്ഷേത്രത്തിൽ ഉത്രാടം നാളിലെ ശ്രീ പൂർണത്രയീശന്റെ ഇറക്കിപ്പൂജയും പറയെടുപ്പ് ഉത്സവവും 21ന് നടക്കും. രാവിലെ 8.30ന് സഹസ്രനാമാർച്ചന, നാരായണീയ പാരായണം, വൈകീട്ട് 6.30ന് പഞ്ചവാദ്യം, 7ന് തിരുവാതിരകളി, രാത്രി 8ന് ശ്രീപൂർണത്രയീശനെ ചൂണ്ടിയിൽനിന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടർന്ന് ഉത്രാടസദ്യ നടക്കും.