ആലുവ: ജില്ലയിലെ വിവിധ കോളേജുകളിലെ ആന്റി ഹൂമൺ ട്രാഫിക്കിംഗ് ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം ദക്ഷിണ മേഖല ഐജിയും ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റിന്റെ നോഡൽ ഓഫീസറുമായ എസ്. ശ്രീജിത്ത് നിർവ്വഹിച്ചു.
അഡീഷണൽ എസ്. പി. എം.ജെ. സോജൻ, ആലുവ നാർക്കോട്ടിക് സെൽ ഡി. വൈ.എസ്. പി. എം. ആർ. മധുബാബു, സി.ഐ.എസ്.എഫ് അസി. കാമാൻഡന്റ് നീരജ് കുമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ബി. സൈന, സ്‌പെഷ്യൽ ജുവനൈൽ പൊലീസ് എ. എസ്. ഐ. മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.