കൊച്ചി: പി. പരമേശ്വരന് എറണാകുളം പൗരാവലിയുടെ ശ്രദ്ധാഞ്ജലി 'വന്ദേ പരമേശ്വരം' ഇന്ന് വൈകിട്ട് ആറിന് എളമക്കര ഭാസ്‌ക്കരീയം കൺവെൻഷൻ സെന്ററിൽ നടക്കും.
കുരുക്ഷേത്ര പ്രകാശൻ സംഘടിപ്പിക്കുളന്ന പരിപാടിയിൽ മദ്രാസ് ഹൈക്കോടതി മുൻ ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് കെ.നാരായണ കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. മുൻ രാജ്യസഭാ എം.പിയും പാഞ്ചജന്യം പത്രാധിപരുമായിരുന്ന തരുൺ വിജയ് മുഖ്യപ്രഭാഷണം നടത്തും. ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ, അമൃതാനന്ദമയീ മഠത്തിലെ സ്വാമി തുരീയാമൃതാനന്ദപുരി, അദ്വൈതാശ്രമത്തിലെ സ്വാമി ശിവ സ്വരൂപാനന്ദ, പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണാശ്രമം),എം.കെ.കുഞ്ഞോൽ, ജസ്റ്റിസ് പി.എസ്. ഗോപിനാഥ്, പ്രമുഖ അഭിഭാഷകരായ അഡ്വ. കെ. രാംകുമാർ, അഡ്വ. കെ. ഗോവിന്ദ് ഭരതൻ, പ്രൊഫ.എം.കെ. സാനു, പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ,കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ, മുതിർന്ന പത്രവർത്തകൻ പി. രാജൻ, വിവേകാനന്ദ കേന്ദ്ര വേദിക് മിഷൻ ഡയറക്ടർ ഡോ.എം. ലക്ഷ്മീ കുമാരി, മുതിർന്ന സി.പി.എം നേതാവ് എം.എം.ലോറൻസ്, മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ്, ദേശാഭിമാനി ചീഫ് എഡിറ്റർ പി. രാജീവ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, പി.ടി. തോമസ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ജന്മഭൂമി മുൻ ചീഫ് എഡിറ്റർ പി. നാരായണൻ, ഭാരതീയ വിചാര കേന്ദ്രം മുൻ സംസ്ഥാന സംഘടനാ സെക്രട്ടറി ടി.ആർ. സോമശേഖരൻ, ആർ.എസ്.എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോൻ തുടങ്ങിയവർ പ്രസംഗിക്കും.