ആലുവ: കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ഉത്തരവാദിത്വം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണെന്നും ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കാനുള്ള മനസാണ് വേണ്ടതെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിതനായ ബി.എ. അബ്ദുൽ മുത്തലിബിന് ജന്മനാട്ടിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ, അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ്, ജോസഫ് ആൻറണി, ലത്തീഫ് പൂഴിത്തറ, കെ.എ. അബ്ദുള്ള, പി.എ. ഷാജഹാൻ, എ. ശശികുമാർ, കെ.എ. അബ്ദുൽ അസീസ്, നാസർ എടയാർ, സി.എ. ഹുസൈൻ, അബ്ദു മൂലോളി, എം.ബി. ജലീൽ, കെ.എ. അൻവർ, ഹരീഷ് പല്ലേരി, പി.എ. ബാബു, ഭദ്രാദേവി, നിഷ ബിജു, ജിൻഷാദ് ജിന്നാസ്, കെ.ബി. റഫീക്ക്, സി.എം. സുലൈമാൻ, ഗഫൂർ മൈലക്കര, എൻ.ടി. സുദർശനൻ, അൻസാരി ചാലിയേൽ എന്നിവർ സംസാരിച്ചു.