മരട്: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമം വിശദീകരിക്കുന്നതിന് വേണ്ടി ആർ.എസ്.എസ് വിഭാഗ് കാര്യകാരി സദസ്യൻ സി.ജി.കമലാകാന്തന്റെ നേതൃത്വത്തിൽ മരട്.എസ്.എൻ പാർക്കിൽ ജനജാഗ്രതാസദസ് നടത്തി. ജനജാഗരണ സമിതി സംയോജകൻ ബിജുമുകുന്ദൻ അദ്ധ്യക്ഷനായി. കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.മേഘനാഥൻ, ബിജെപി മണ്ഡലംപ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ,മഞ്ജുനാഥ് പ്രഭു എന്നിവർ സംസാരിച്ചു.