kudivellam
പുത്തൻകുരിശിൽ പൈപ്പ് പൊട്ടിയൊഴുകുന്ന ശുദ്ധ ജലം

കോലഞ്ചേരി: കടുത്ത വേനലിൽ ജനം കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ ജല അതോറി​റ്റിയുടെ ആയിരക്കണക്കിന് ലി​റ്റർ ശുദ്ധജലം പുത്തൻകുരിശിൽ പാഴാകുന്നു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പുത്തൻകുരിശ് കാവുംതാഴം ജംഗ്ഷന് സമീപമാണ് ഒരുമാസമായി ശുദ്ധജലം പാഴാകുന്നത്. ജല അതോറി​റ്റിയും ദേശീയപാത വിഭാഗവും തമ്മിൽ നടക്കുന്ന മെല്ലപ്പോക്ക് സമ്മാണ് വെള്ളം പാഴാകുന്നതിന് കാരണം. പൈപ്പ് നന്നാക്കുന്നതിന് ദേശീയപാത അധികൃതരുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് ജല അതോറി​റ്റിയുടെ വാദം. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ശീത സമരം

പലപ്പോഴും വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. നാഷണൽ ഹൈവേ, പൊതുമരാമത്ത്, ജല അതോറി​റ്റി വകുപ്പുകൾ തമ്മിൽ യോജിപ്പോടുകൂടി പ്രവർത്തിച്ചാൽ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ.