congress
പാചക വാതക വില വർദ്ധനവിനെതിരെ കോൺഗ്രസ് പ്രവർത്തകർ മുപ്പത്തടം പോസ്റ്റോഫീസിന് മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിക്കുന്നു

ആലുവ: പാചകവാതക വിലവർദ്ധനവിനെതിരെ കോൺഗ്രസ് പ്രവർത്തകർ മുപ്പത്തടം പോസ്റ്റോഫീസിന് മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ എടയാർ അദ്ധ്യക്ഷത വഹിച്ചു. വി.ജി. ജയകുമാർ, എം.ആർ. രാജേഷ്, സുബൈർ പെരിങ്ങാടൻ, ജി. ജയകുമാർ, ബിന്ദു രാജീവ്, മനൂപ് അലി, ഓമന ശിവങ്കരൻ എന്നിവർ സംസാരിച്ചു.