കൊച്ചി: അഖിലേന്ത്യാ ഫുട്‌ബാൾ ഫെഡറേഷനും സ്‌കോർലൈൻ സ്‌പോർട്‌സും സംയുക്തമായി സംഘടിപ്പിച്ച ഗോൾഡൻ ബേബി ലീഗ് ഫുട്‌ബാൾ ചാമ്പ്യൻഷിപ്പ് സീസൺ രണ്ട് സമാപിച്ചു. എട്ട്, 10, 12 പ്രായപരിധിയിൽപെട്ട കുട്ടികളുടെ ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. അണ്ടർ എട്ടിൽ സാന്റോസ് എഫ്.സി ജേതാക്കളായി. സ്‌കോർലൈൻ ഗോൾഡൻ ഈഗിൾസിനാണ് രണ്ടാം സ്ഥാനം. പത്തുവയസിൽ താഴെയുള്ളവരുടെ മത്സരത്തിൽ സ്‌കോർലൈൻ ഗോൾഡൻ ഈഗിൾസ് വിജയികളായി.
എസ്.എച്ച്.സി.എം.ഐ.എഫ്. എയാണ് രണ്ടാം സ്ഥാനക്കാർ. അണ്ടർ 12ൽ സ്‌കോർലൈൻ ഗോൾഡൻ ഈഗിൾസ് വിജയികളായി. സ്‌കോർലൈൻ റേയ്‌ഞ്ചേഴ്‌സിനാണ് രണ്ടാം സ്ഥാനം. ആലപ്പുഴ, എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിൽ നിന്നായി 27 ടീമുകൾ പങ്കെടുത്തു. എം.എം.ജേക്കബ് സമ്മാനദാനം നിർവഹിച്ചു. കെ.എഫ്.എ സെക്രട്ടറി പി.അനിൽ കുമാർ പങ്കെടുത്തു.