cyril

ആലുവ: ആലുവ - മൂന്നാർ റോഡിൽ ചൂണ്ടി ജംഗ്ഷനിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കടുങ്ങല്ലൂർ മുപ്പത്തടം ഈരത്തറ പരേതനായ ആന്റണിയുടെ മകൻ സിറിൾ ആന്റണിയാണ് (48) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. ചുണങ്ങംവേലിയിലുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ ആലുവ - കോതമംഗലം റൂട്ടിലോടുന്ന മാഞ്ഞൂരാൻ ബസാണ് ഇടിച്ചത്. ഉടനെ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് വൈകിട്ട് നാലിന് മുപ്പത്തടം സെൻറ് ജോൺസ് ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും. മാതാവ്: മോനിക്ക. ഭാര്യ: അഞ്ജു. മക്കൾ: സിജിൽ, സിമിൽ.