വൈപ്പിൻ : നായരമ്പലം നെടുങ്ങാട് കുടിവെള്ളക്ഷാമത്തിന്റെ പേരിൽ നടക്കുന്ന വഴി തടയൽ സമരം ചില നേതാക്കളുടെ രാഷ്ട്രീയ ലാഭത്തിന് മാത്രമാണെന്ന് എസ് ശർമ്മ എം.എൽ.എ കുറ്റപ്പെടുത്തി. മുൻകൂട്ടി ഉദ്യോഗസ്ഥർ അറിയിച്ച പ്രകാരം തന്നെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിക്കഴിഞ്ഞു. മികച്ച രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയ അണിയൽ നെടുങ്ങാട് റോഡ് വെട്ടിപ്പൊളിക്കണമെന്ന ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങാതിരുന്നതും സമരത്തിന് പ്രകോപനമായി. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചില നേതാക്കൾ നടത്തുന്ന അട്ടിമറിയും സമരത്തിന് പിന്നിലുണ്ടെന്ന് എം എൽ എ ആരോപിച്ചു.