കരുമാല്ലൂർ : കരുമാല്ലൂർ എസ്.എൻ.ഡി.പി ശാഖായോഗത്തിലെ ഡോ. പല്പു സ്മാരക കുടുംബയൂണിറ്റ് യോഗം മഠത്തിക്കാട്ടിൽ ശ്രീധരന്റെ വസതിയിൽ ചേർന്നു. എം.ജി. ഗിനീഷ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. പൊന്നപ്പൻ, ടി.വി. ചന്ദ്രൻ, ടി.ബി. ശ്രീകുമാർ, കെ.പി. ഭരതൻ, രഞ്ജിത്ത് കെ.ജി, ശരണ്യ ശശി തുടങ്ങിയവർ പ്രസംഗിച്ചു.