vhss
പനങ്ങാട് വിഎച്ച്,എസ്സ്.എസ്സിന്റെ ശതാബദിആഘോഷങ്ങളുടെ സമാപനം കേരള ഹൈക്കോടതി ജസ്റ്റിസ് വി.ജി അരുണ്‍ഉദ്ഘാടനം ചെയ്യുന്നു.എം..ഡി..ബോസ് മാണാട്ടിൽ,ടി.കെ.ശശിധരൻ,ഐ.ജി.രാമാനുജൻ,മുൻമനത്രികെ.ബാബു,ലീലാഗോപിനാഥമേനോൻ.വി..ഡി..സതീശൻ..എം..എൽ..എ..കെ..ജോസ് തുടങ്ങിയവർസമീപം

പനങ്ങാട്.പനങ്ങാട് വി.എച്ച്.എസ്. സ്‌കൂളിന്റെ ഒരുവർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തിരശീല വീണു.സമാപന ദിവസമായ ഇന്നലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മയക്കു മരുന്നിനെതിരെ മാടവന ജംഗ്ഷനിൽ നിന്നാരംഭിച്ച കൂട്ടയോട്ടം പനങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ കെ.ശ്യാംഫ്ലാഗ് ഓഫ് ചെയ്തു.പനങ്ങാട് മോർണിംഗ് ട്രക്കേഴ്സ്രണ്ണിംഗ്ക്ലബും നാട്ടുകാരും പൂർവ വിദ്യാർത്ഥികളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം കേരള ഹൈക്കോടതി ജസ്റ്റിസ് വി.ജി അരുൺ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കെ.എ ജോസ് അദ്ധ്യക്ഷനായി. 1969ലെ സ്‌കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളേയും പൂർവവിദ്യാർഥികളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച ജോയിന്റ് രജിസ്ട്രാർ ഐ.ജി.സാജൻകുമാർ,പൊലീസ് സൂപ്രണ്ട് കെ.കെ.അജി, സക്ഷരതമിഷൻ മുൻഡയറക്ടർ ഡോ. ഗോപിനാഥ്പനങ്ങാട്, ഡോ.പ്രഫ. കെ.എ.സൈമൺ, നാടകകൃത്തും സംവിധായകനുമായ സുന്ദരൻ പനങ്ങാട്, ആകശവാണി മുൻ ന്യൂസ് ഡയറക്ടർ. വി.എം.അഹമ്മദ്, റിട്ട. പ്രഫ.ഷെവലിയാർ ഡോ.പ്രിമൂസ് പെരിഞ്ചേരി, ഡോ.എ.പി.വത്സല, രാഷ്ട്രപതിയുടെ മെഡലിന് അർഹയായ പാർവതികൃഷ്ണൻ എന്നിവരെ മുൻമന്ത്രി കെ.ബാബുവും, സ്‌കൂൾ മാനേജർലീല ഗോപിനാഥമേനോൻ, ആർ.ഇ.സി പനങ്ങാട് സ്ഥാപകൻ പി.കെ വേണു എന്നിവരെ വി.ഡി സതീശൻ എം.എൽ.എയും പുരസ്‌കാരം നൽകി ആദരിച്ചു. ചലച്ചിത്ര താരം രമേഷ് പിഷാരടി,നിതപിള്ള,കെ.എം.ദേവദാസ്,
കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗംഗ്രേസിജോർജ്,കുമ്പളം പഞ്ചായത്ത് മെമ്പർകെ.ആർ. പ്രസാദ്, അഡ്വ.പി.എൻ മോഹനൻ, കെ.ജി വിജയൻ, എം.കെ.രവീന്ദ്രനാഥ്,മുഹമ്മദ് ഹസൻ, എം.എം.അഷറഫ്,എ.ആർപ്രസാദ്,വി.ഒ. ജോണി,അഡ്വ. ജോളിജോൺ,സി.ആർ.പ്രസന്നകുമാരി, ഐ.ജി.രാമാനുജൻമാസ്റ്റർ, എം.ഡി ബോസ് എന്നിവർ സംസാരിച്ചു. പൂർവവിദ്യാർത്ഥി സംഘടന സെക്രട്ടറി ടി.കെ ശശിധരൻ സ്വാഗതവും ട്രഷറർ എം.ഡി ബോസ് നന്ദിയുംപറഞ്ഞു.