കൊച്ചി: കാക്കനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പാലക്കാട് സ്വദേശി രമേശ് രാമനെ (24) എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പച്ചാളത്തെ കോൺവെന്റിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസ് നടത്തിയ അന്വഷണത്തിനൊടുവിലാണ് പീഡന കഥ പുറത്ത് വന്നത്. കഴിഞ്ഞ വർഷം മെട്രോ യാത്രയ്ക്കിടെ പരിചയപ്പെട്ട പെൺകുട്ടിയെ കതൃക്കടവിലുള്ള രമേശിന്റെ ഫ്ളാറ്റിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു. നാലുവയസ്സുള്ളപ്പോൾ പൊലീസ് പള്ളുരുത്തി ഡോൺബോസ്‌കോ ഓർഫനേജിൽ എത്തിച്ച ഇയാൾ 18 വയസായതോടെ അവിടെനിന്നും ഇറങ്ങി ഹോട്ടൽ ജോലി ചെയ്തു വരുകയായിരുന്നു അരൂർ, പാലക്കാട് കൊല്ലങ്കോട് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. നോർത്ത് സി.ഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.