വൈപ്പിൻ : കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ എറണാകുളംജില്ലാ സമ്മേളനം ഞാറക്കൽ സഹകരണ ബാങ്ക് ഹാളിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉത്ഘാടനം ചെയ്തു. പി ജെ ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ജോർജ് ഫ്രാൻസിസ് , പഞ്ചായത്ത് അംഗം സാജു മേനാനയനാരി, കെ പി എ ജില്ലാ റൂറൽ പ്രസിഡന്റ് കെ എം മുരളി , ജില്ലാ സെക്രട്ടറി പി ജി വേണുഗോപാൽ , കെ വി ജിനൻ, എം ആർ വിശ്വംഭരൻ, പി എ വർഗീസ്, ബേബി ജോസഫ് എന്നിവർ സംസാരിച്ചു. 75 വയസ് പൂർത്തിയായവരേയും വിവിധ തലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരേയും പൊന്നാട അണിയിച്ചു ആദരിച്ചു. ഭാരവാഹികളായി പി ജെ ജോസ് ( പ്രസിഡന്റ് ), പി ജി വേണുഗോപാൽ ( സെക്രട്ടറി ) , വിൻസന്റ് ( ഖജാൻജി ), പി. എ വർഗീസ് , കെ. വി ജിനൻ ( വൈസ് പ്രസിഡംമാർ) , ബേബി ജോസഫ്, കെ പി പൗലോസ് ( ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.