ആലുവ: മഹാത്മാഗാന്ധി സർവകലാശാല എൽ.എൽ.എം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുട്ടം നാപ്പാട്ടിപറമ്പിൽ സിനിയെ ചൂർണിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉപഹാരം സമ്മാനിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, മുഹമ്മദ് ഷഫീഖ്, ജി. മാധവൻകുട്ടി, രാജു കുംബ്ലാൻ, നസീർ ചുർണ്ണിക്കര, രാജേഷ് പുത്തനങ്ങാടി, ടി.കെ. നാസർ, പരീത് പിള്ള, ജയരാജ്, എ. വിജയാനന്ദൻ, സി.എ. അബുബക്കർ എന്നിവർ സംസാരിച്ചു.