കൂത്താട്ടുകുളം:എസ് എൻ ഡി പി യോഗം കൂത്താട്ടുകുളം യുണിയൻ സൈബർസേനയുടെ ആഭിമുഖ്യത്തിൽ യൂണിയൻ മന്ദിര ഹാളിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു,പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ക്ലാസ് നടന്നു. യൂണിയൻ പ്രസിഡന്റ് പി. ജി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് ക്ലാസ് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി. പി. സത്യൻ, വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ, കൗൺസിലർമാരായ എം. പി. ദിവാകരൻ, ഡി. സാജു , യൂണിയൻ സൈബർസേന ചെയർമാൻ അനീഷ് .വി. എസ്, കൺവീനർ അഖിൽ ശേഖരൻ, കേന്ദ്രസമിതി അംഗം അഖിൽ സലിമോൻ, ജില്ലാ കമ്മിറ്റി അംഗം അജേഷ് എം. എസ്, വൈസ് പ്രസിഡന്റ് പ്രശാന്ത് ടി. പി, യൂത്ത്മൂവ്മെന്റ് സെക്രട്ടറി അജേഷ് വിജയൻ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ ആശങ്കകളും പേടിയും അകറ്റി ഉന്നത വിജയം നേടുന്നതിന് എച്ച് ആർ ഡി ട്രെയ്നറും മോട്ടിവേഷണൽ സ്‌പീക്കറുമായ പ്രൊഫ: ബാബു ശങ്കർ.എസ് ക്ലാസ്സ് നയിച്ചു. പ്ലാസ്റ്റിക്ക് കൺട്രോൾ മിഷൻ ഭാരതത്തിലെ സ്കൂളുകൾക്ക് വേണ്ടി അവതരിപ്പിച്ച പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ ഗാനം രാജ്ഭവനിൽ ആലപിച്ച എസ്. നിരഞ്ജനക്ക് ഉപഹാരം നൽകി ആദരിച്ചു.