കൊച്ചി: ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പ് വരുത്തുന്നതിനായുള്ള ഓപ്പറേഷൻ പ്യൂവർ വാട്ടർ പദ്ധതിയുടെ അവലോകന യോഗം നാളെ (ചൊവ്വ) വൈകിട്ട് മൂന്നിന് കാക്കനാട് സിവിൽ സ്റ്റേഷൻ പ്ലാനിംഗ് ഹാളിൽ ചേരും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ടാങ്കർ കുടിവെള്ള ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും യോഗത്തിൽ പങ്കെടുക്കാം.