കൊച്ചി: ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ എറണാകുളം സിറ്റി യൂണിറ്റ് വ്യാപാര വിജയം മാന്ദ്യാവസ്ഥയിൽ എന്ന വിഷയത്തിൽ ശില്പശാല നടത്തി. സ്വർണഭവനിൽ നടന്ന പരിപാടി ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ബിസിനസ് കൺസൾട്ടന്റ് ടിനി ഫിലിപ്പ് ക്‌ളാസ് നയിച്ചു. തുടർന്ന് വാർഷിക പൊതുയോഗവും പുതിയ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സക്കീർ ഇക്ബാലിനെ ആദരിക്കൽ ചടങ്ങും നടന്നു. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എ. ഡേവിഡ്, ജനറൽ സെക്രട്ടറി പോൾ ഡേവിഡ്, ട്രഷറർ സി.എ. ചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് ജോർജ് തായങ്കരി, കൺവീനർ ചന്ദ്രകാന്ത്, ഉണ്ണികൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.