# ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ ഭർത്താവ് അറസ്റ്റിൽ
മുളന്തുരുത്തി: എടയ്ക്കാട്ടുവയലിൽ മൃഗാശുപത്രി ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ ക്വാർട്ടേഴ്‌സിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ റെയ്ഡിൽ 20 ഗ്രാം എം.ഡി.എം.എ (മെത്തലിൻ ഡയോക്‌സി മെത്തഫിറ്റമിൻ) പിടികൂടി. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ ഭർത്താവ് പട്ടിമറ്റം സ്വദേശി അനസിനെ (30) മുളന്തുരുത്തി പൊലീസ് അറസ്റ്റുചെയ്തു. എസ്.ഐക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഈ ലഹരിമരുന്നിന് കിലോഗ്രാമിനു 5 കോടിയിലേറെ വിലവരും.