തേവയ്ക്കൽ: ശതാബ്ദി ആഘോഷിക്കുന്ന തൃക്കാക്കര ഗവ. എൽ പി സ്കൂളിൽ പൂർവ വിദ്ധ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. പ്രൊഫ: എം തോമസ് മാത്യൂ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കളമശേരി നഗരസഭ ചെയർപേഴ്സൺ റുഖിയാ ജമാൽ മുൻ അദ്ധ്യാപകരെ ആദരിച്ചു. പി.കെ ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എം.ഹുസൈൻ കൗൺസിലർ ഹെന്നി ബേബി അദ്ധ്യാപിക ടി.എച്ച് സൈനബ പി.കെ.രാമചന്ദ്രൻ അശോകൻ മുക്കോട്ടിൽ അൻവർ ഹനീഫ് വർഗീസ് കുട്ടി മാസ്റ്റർ കെ.എസ് സറീന സി.എം മൊയ്തീൻ സി.കെ ഗോപിനാഥ് വേലായുധൻ എന്നിവർ സംസാരിച്ചു. എ എൻ ഹരികുമാർ സ്വാഗതവും ബി. ബാബു നന്ദിയും പറഞ്ഞു