വൈറ്റില: പൊന്നുരുന്നി ഗ്രാമീണവായനശാലയിൽ ചലച്ചിത്രഗാനചർച്ചയും ആലാപനവും നടന്നു.
മലയാള സിനിമയിൽ ആരംഭം മുതൽ ഇന്ന് വരെയുള്ള ഗാനങ്ങളെ മാറി വരുന്ന രീതികൾക്കനുസരിച്ചു എപ്രകാരമാണ് ആവിഷ്കരിക്കുന്നതെന്ന് ഗാനനിരൂപകൻ ഗോപിനാഥൻ ശിവരാമപിള്ള വിശകലനംചെയ്തു.പ്രശസ്ത ഗായകൻഎൻ.കെ.തേജസ്, സംഗീത അദ്ധ്യാപിക ടാനിയ,എ.കെ.ബാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു.സെക്രട്ടറി കെ.കെ.ഗോപിനായർ അധ്യക്ഷൻആയി. അഡ്വ.വി.സി.രാജേഷ്,ജി.വി.പിള്ള,ടി.വി.ത്രേസിയാമ്മ ടീച്ചർ,ഈ.എസ്.സ്റ്റാലിൻ അഡ്വ. എം.കെ.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.