വൈപ്പിൻ : കുഴുപ്പിള്ളിയിലെ കിടപ്പുരോഗികളെ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ പരിശോധിച്ച് മരുന്നും ചികിത്സയും നൽകും. ഡോ.സി.എൻ. മോഹനൻനായർ, ഡോ. ജോസഫ് ഫ്രീമാൻ എന്നിവർ നേതൃത്വം നൽകും. വൈപ്പിനിലെ കൈത്താങ്ങ് പാലിയേറ്റീവ് കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി. ഫോൺ : 9447474616.