kvves
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ കുടുംബമേള ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. പി.എം. ഹാരിസ്, വി.ആർ. സുധീർ, എഡ്വേർഡ് ഫോസ്റ്റസ്, എ.ജെ റിയാസ്, സുബൈദ നാസർ തുടങ്ങിയവർ സമീപം

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ കുടുംബമേള കലൂർ എ.ജെ.ഹാളിൽ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യ്തു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ വർക്‌സ് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എം. ഹാരിസ്, കൗൺസിലർ വി.ആർ. സുധീർ തുടങ്ങിയവർ പങ്കെടുത്തു.

യൂണിറ്റ് പ്രസിഡന്റ് എഡ്വേർഡ് ഫോസ്റ്റസ്, ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ്, വർക്കിംഗ് പ്രസിഡന്റ് ടി.ബി നാസർ, മേഖലാ പ്രസിഡന്റ് എം.സി പോൾസൺ, ജനറൽ സെക്രട്ടറി ടി.കെ മൂസ, വനിതാ വിഭാഗം പ്രസിഡന്റ് സുബൈദ നാസർ തുടങ്ങിയവർ പങ്കെടുത്തു.