പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല സ്പീക്കേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പി.കെ വേലായുധന്റെ കവിതാസമാഹാരങ്ങളായ പുലയൻമരത്തൻ വീണ്ടും പാടുന്നു, ആകാശത്തേയ്ക്ക് വളരുന്ന പുല്ലുകൾ എന്നീ കവിതാ സമാഹാരങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച നടത്തി. പ്രൊഫ. എൻ.കെ വിജയൻ, കവി ശശികുമാർ കാവുങ്കൽ എന്നിവർ ആമുഖപ്രഭാഷണം നടത്തി. ചർച്ചയിൽ കെ. രവിക്കുട്ടൻ, പി.ജി സജീവ്, എൻ. മുരളീധരൻ, സത്യൻ കെ.ജി, ജേക്കബ് സി. മാത്യു, വി.കെ. മുഹമ്മദ്, എം.കെ പ്രസാദ്, സ്‌നേഹ വർഗീസ്, സി.ജി ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.