cort
പായിപ്രയിൽ നിർമ്മിച്ച ടർഫ് ഫുട്ബാൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം. പി. നിർവഹിക്കുന്നു. എൽദോഎബ്രാഹാം എം.എൽ.എ., ആലീസ് കെ. ഏലിയാസ്, മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ, ഇ.എസ്. ഷാനവാസ്, പായിപ്രകൃഷ്ണൻ, വി.എ. നവാസ്, എൻ. അരുൺ, ഇ.എ. ഷാഫി, അശ്വതി ശ്രീജിത്,, വി.എച്ച്. ഷെഫീഖ് എന്നിവർ സമീപം

മൂവാറ്റുപുഴ: മേഖലയിലെ ആദ്യത്തെ സെവൻസ് ഫുട്ബാൾ സിന്തറ്റിക് ടർഫ് കോർട്ട് പായിപ്രയിൽ യഥാർത്ഥ്യമായി.പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സ്വാതന്ത്ര സമര സേനാനിയുമായ പായിപ്ര എഴുത്താനിക്കാട്ട് എ.എം.ഇബ്രാഹീം സാഹിബിന്റെ ഓർമ്മക്കായി പഞ്ചായത്തിലെ 22-ാം വാർഡിൽ സൊസൈറ്റി പടിയ്ക്ക് സമീപമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ടർഫ് കോർട്ട് നിർമ്മിച്ചത്. കോർട്ട് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു.അഡ്വെെസറി കമ്മറ്റി ചെയർമാൻ എം.എ.മുഹമ്മദ് മുച്ചേത്ത് അദ്ധ്യക്ഷത വഹിച്ചു .കോർട്ടിലെ ആദ്യ ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ. നിർവഹിച്ചു. പൊതുസമ്മേളനം മുൻ എം.എൽ.എ.ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് മുഖ്യ പ്രഭാൽണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്രകൃഷ്ണൻ ഗ്രൗണ്ടിന്റെ നാമകരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെബർ എൻ.അരുൺ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത സിജു, പഞ്ചായത്ത് മെമ്പർമാരായ വി.എച്ച് ഷെഫീക്ക്, അശ്വതി ശ്രീജിത്, പി.എസ്. ഗോപകുമാർ, നസീമ സുനിൽ , കെ.പി. രാമചന്ദ്രൻ, അഡ്വ. എൽദോസ് കെ. പോൾ ,സി.കെ. ഉണ്ണി, വി.എം. നവാസ്, ഷാജി എഴുത്താനിക്കാട്ട്,ഷാഫി എഴുത്താനിക്കാട്ട് എന്നിവർ സംസാരിച്ചു. ത്രിദിന ഫുട്ബാൾ ടൂർണമെന്റിന് തുടക്കം കുറിച്ച് സന്തോഷ് ട്രോഫി താരങ്ങളും നൈജീരിയൻ താരങ്ങളും കളത്തിലിറങ്ങി. ഫിഫ നിഷ്ക്കർശിച്ച ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 150 അടി നീളവും 100 അടി വീതിയിലുമുള്ള ടർഫ് മൈതാനം ഫ്ലഡ് ലൈറ്റ് ഗാലറി സൗകര്യത്തോടെയാണ് സജ്ജമായിരിക്കുന്നത്. രാത്രിയിലും കളിയ്ക്കാവുന്ന വെളിച്ച ക്രമീകരണവും 1500 പേർക്ക് ഇരിക്കാവുന്ന സ്ഥിരം കോൺക്രീറ്റ് ഗാലറിയും കൃത്രിമ പുൽത്തകിടി പിടിപ്പിച്ചിട്ടുണ്ട്.