കൂത്താട്ടുകുളം : പ്ലാസ്റ്റിക് മുക്ത കേരളത്തിന്റെ ഭാഗമായി ചെള്ളയ്ക്കപ്പടി സെൻട്രൽ റസിഡൻസ് അസോസിയേഷന്റെ സിസി ആർ എ നേതൃത്വത്തിൽ അംഗങ്ങൾക്കായുള്ള സൗജന്യ തുണിസഞ്ചി വിതരണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് സജി കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത നാടക കൃത്തും സംവിധായകനുമായ കുര്യനാട് ചന്ദ്രൻ വിതണോദ്ഘാടനം നിർവഹിച്ചു. ബാബു വർഗീസ് , ഷീല വിജയൻ , മോളി റെജി, അനൂപ് പൗലോസ്, സാജു ജോസ് എന്നിവർ സംസാരിച്ചു.