കോലഞ്ചേരി: കിളികുളം കാവിപള്ളത്ത് ശിവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷവും പിതൃ ബലി തർപ്പണവും വെള്ളി ശനി ദിവസങ്ങളിൽ നടക്കും. പിതൃ തർപ്പണത്തിന് ഐരാപുരം ഷിബു തന്ത്രി, ഉണ്ണികൃഷ്ണൻ തൃക്കളത്തൂർ തുടങ്ങിയവർ നേതൃത്വം നൽകും. വെള്ളിയാഴ്ച രാവിലെ ഗണ പതി ഹോമം, മഹാ രുദ്ര ഇളനീർ അഭിഷേകം എന്നിവ നടക്കും.വൈകിട്ട് ദീപാരാധന, ഡോ.എൻ ഗോപാലകൃഷ്ണന്റെ പ്രഭാഷണം, വൈക്കം അരീകുളങ്ങര ശ്രീ ദുർഗ ഭജന സംഘത്തിന്റെ ഭജനയും നടക്കും. ശനിയാഴ്ച രാവിലെ 4 മുതൽ പിതൃ ബലി തർപ്പണം.