തൃക്കാക്കര ∙ ഭൂസമര നായകൻ പത്മശ്രീ ലഭിച്ച എം.കെ.കുഞ്ഞോലിനു പട്ടിക വിഭാഗ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.ഇന്നു വൈകിട്ട് ആറിന് കാക്കനാട് ഓപ്പൺ സ്റ്റേഡിയത്തിൽ നടക്കുന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എം.വി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗം പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻആർഐ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് പി.ഡി.രാജൻ മുഖ്യ പ്രഭാഷണം നടത്തും. കെ.എസ്.എസ് സംസ്ഥാന രക്ഷാധികാരം വെണ്ണിക്കുളം മാധവന്‍ ഉപഹാരം നൽകും. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഉഷ പ്രവീൺ, കെപിഎംഎസ് ഏരിയ യൂണിയൻ സെക്രട്ടറി വി.പി.അജയ്കുമാർ, ഭാരതീയ പട്ടിക ജനസമാജം ജില്ലാ വൈസ് പ്രസിഡന്റ് പി.പി.വൽസല, തൃക്കാക്കര നഗരസഭ കൗൺസിലർ ടി.ടി.ബാബു, ജനറൽ കൺവീനർ ടി.എം.തങ്കപ്പൻ, ജോയിന്റ് കൺവീനർമാരായ ഇ.കെ.കുഞ്ഞുമോൻ, വൽസൻ തുതിയൂർ തുടങ്ങിയവർ പ്രസംഗിക്കും. സ്വീകരണത്തിന് അദ്ദേഹത്തിന്റെ മറുപടി പ്രസംഗവും ഉണ്ടാവും.