മൂവാറ്റുപുഴ:എ.ഐ.വൈ.എഫ്. ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.യോഗം സി.പി.ഐ. ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് കെ.ആർ. റെനീഷ് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.ശിവൻ ,എൽദോ എബ്രഹാം എം.എൽ.എ. എൻ.അരുൺ,ടി.സി.സൻ ജിത് ,ടി.എം.ഹാരിസ്, പി.കെ ബാബുരാജ്, പി.കെ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.സംഘാടക സമിതി ഭാരവാഹികളായി എൽദോ എബ്രഹാം എം എൽ എ (ചെയർമാൻ) ടി.എം ഹാരിസ് (കൺവീനർ) പി.കെ.ബാബുരാജ് (ട്രഷർ ) എന്നിവരെ തിരഞ്ഞെടുത്തു. ഏപ്രിൽ 17 മുതൽ 20 വരെ മൂവാറ്റുപുഴയിലാണ് സമ്മേളനം നടക്കും.