ആലുവ: കേരള കോൺഗ്രസ് (ജേക്കബ് ജോണി നെല്ലൂർ വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറിയായി ഡൊമിനിക്ക് കാവുങ്കലിനെ (ആലുവ) പാർട്ടി ചെയർമാൻ ജോണി നെല്ലൂർ നോമിനേറ്റ് ചെയ്തു. നിലവിൽ പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗമായിരുന്നു. ഔദ്യോഗികമായി പാർട്ടി പിളരുന്നതിന്റെ മുന്നോടിയായിട്ടാണ് പുതിയ ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നത്.
യൂത്ത് ഫ്രണ്ട് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി, പാർട്ടി ജില്ലാ പ്രസിഡന്റ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം, സംസ്ഥാന പ്ലാനിങ്ങ് കമ്മിറ്റിയിലെ അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.